തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2020-21 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) റഗുലർ കോഴ്സിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.lbscentre.kerala.gov.in വെബ്സൈറ്റിൽ ഫലം അറിയാം.
അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ മൂന്നിന് അഞ്ചുമണി വരെ ഫീസ് അടയ്ക്കാം. ഫീസ് അടച്ചവർ അലോട്ട്മെന്റ് കിട്ടിയ കോളജുകളിൽ നവംബർ നാലിനകം അലോട്ട്മെന്റ് മെമ്മോ ഹാജരാക്കി പ്രവേശനം നേടണം.