പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരെ നടന്നത് ആയിരത്തിലധികം സൈബര്‍ ആക്രമണങ്ങൾ

Oct 31, 2020 at 12:04 pm

Follow us on

\"\"

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ജൂൺ മുതൽ സെപ്റ്റംബർവരെ രാജ്യവ്യാപകമായി സൈബർ ആക്രമണം നടന്നതായി ഇൻഡോ ഏഷ്യൻ ന്യൂസ് സർവീസ് (ഐഎഎൻഎസ്) റിപ്പോർട്ട്. ആയിരത്തിലധികം സ്കൂളുകളെയും കോളജുകളേയും സർവകലാശാലകളേയും ലക്ഷ്യമിട്ടാണ് സ്പെയർ ഫിഷിംഗ് ആക്രമണം നടന്നതെന്നും ജൂൺ മുതലുള്ള സ്പിയർ ഫിഷിങ് ആക്രമണങ്ങൾ വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു സ്ഥാപനത്തേയോ വ്യക്തിയേയോ ലക്ഷ്യമിട്ട് മാത്രം നടന്നുവരുന്ന സ്‌പിയർ ഫിഷിങ് വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നെറ്റ് വർക്ക് കയ്യടക്കുകയാണ് ചെയ്യുന്നത്. ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് കൂടുതലും ഫിഷിങ് ആക്രമണം നടന്നുവരുന്നത്.
പ്രിൻസിപ്പാൾ, ഡിപ്പാർട്ട് മെന്റ് മേധാവി, പ്രസിഡന്റ് എന്നിവരുടെയെല്ലാം ഇമെയിൽ ഐഡികൾക്ക് സമാനമായ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആകർഷകമായ വിഷയങ്ങൾ തിരഞ്ഞെടുത്താണ് ഹാക്കർമാർ സ്ഥാപനങ്ങളുടെ നെറ്റ് വർക്കിലേക്ക് കടക്കുന്നത്.

ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് മുമ്പും നടക്കുമ്പോഴും അത് ഓൺലൈനിൽ പോസറ്റ് ചെയ്യുമ്പോഴും വിദ്യാർഥികളും അധ്യാപകരും ഒരു പോലെ ശ്രദ്ധിക്കണമെന്ന് ബരാക്കുഡ നെറ്റ്വർക്ക്സ് ഇന്ത്യ-കൺട്രി മാനേജർ മുരളി ഉർസ് പറഞ്ഞു.\”
എല്ലാ സിസ്റ്റത്തിലും ആന്റി വൈറസ് സംരക്ഷണം ഉണ്ടായിക്കൊള്ളണമെന്നില്ലെന്നും. ഇത്തരം ആക്രമണങ്ങളെ എങ്ങനെ നേരിടണമെന്ന് എല്ലാവരും ബോധവാന്മാരായിക്കൊള്ളണമെന്നില്ലെന്നും ശരിയായ സൈബർ സുരക്ഷ പരിഹാരങ്ങളിൽ നിക്ഷേപിക്കുന്നതും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് അറിവ് നേടുന്നതും സമയത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

\"\"

Follow us on

Related News