ഇഗ്‌നോയിൽ ഡിസംബറിൽ നടക്കേണ്ട പരീക്ഷകൾ നീട്ടി

ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ)യിലെ
ഡിസംബറിൽ നടത്താനിരുന്ന അവസാന വർഷ പരീക്ഷ ഫെബ്രുവരിയിലേക്ക് മാറ്റി. പരീക്ഷ ഫെബ്രുവരി ആദ്യവാരം നടക്കും. ഇതോടെ ജൂണിലെ അവസാന വർഷ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടും പരീക്ഷയെഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന പരീക്ഷയെഴുതാം.

ഇതിന് പുറമേ ജൂണിലെ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കും 2020 ഡിസംബറോടെ രജിസ്ട്രേഷൻ കാലാവധി അവസാനിക്കുന്നവർക്കും 2021 ജൂൺവരെ സമയം നൽകുമെന്നും ഇഗ്നോ ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.
പരീക്ഷയ്ക്കായുള്ള അപേക്ഷാഫോമും അസൈൻമെന്റുകളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 15 വരെ നീട്ടിയിട്ടുണ്ട്.
ജൂണിലെ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ 150 രൂപ നൽകി രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ignou.ac.in/.

Share this post

scroll to top