പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് 11 ഐടിഐകള്‍ ഇനി ഹരിതക്യാമ്പസ്

Oct 30, 2020 at 12:32 pm

Follow us on

തിരുവനന്തപുരം: ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി നിര്‍വഹിച്ചു. പതിനൊന്ന് ഐടിഐകളെയാണ് ആദ്യഘട്ടത്തില്‍ ഹരിതക്യാമ്പസായി പ്രഖ്യാപിച്ചത്.

\"\"

പച്ചക്കറികൃഷി, ഹരിതോദ്യാനം, പൂന്തോട്ടം, പച്ചത്തുരുത്ത്, മത്സ്യകൃഷി, മഴവെള്ളസംഭരണം, ബയോഗ്യാസ് പ്ലാന്റ്, മാലിന്യസംസ്‌കരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. ഐആര്‍ടിസി, കോസ്റ്റ്‌ഫോര്‍ഡ് എന്നിവയുടെ സഹകരണവും പദ്ധതിക്കുണ്ട്. കഴക്കൂട്ടം വനിത, ചന്ദനത്തോപ്പ്, ചെന്നീര്‍ക്കര, കട്ടപ്പന, ചാലക്കുടി വനിത, മലമ്പുഴ, വാണിയംകുളം, കോഴിക്കോട് വനിത, കല്‍പ്പറ്റ, അരീക്കോട്, പുല്ലൂര്‍ ഗവ. ഐടിഐകളാണ് ആദ്യഘട്ടത്തിൽ ഹരിതക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

\"\"

Follow us on

Related News