കാലിക്കറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം: അപേക്ഷ നീട്ടി

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് അഫ്സൽ ഉലമ കൊമേഴ്‌സ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി.

ഓൺലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത കോപ്പികൾ ഒരു ഡോക്യൂമെന്റായി sdevacancies@uoc.ac.in എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്ക് www.uoc.ac.in>vacancies/careers എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0494 2407356, 7494.

Share this post

scroll to top