വീഡിയോ ഡോക്യുമെന്ററി മത്സരം: ഒന്നാം സമ്മാനം 10,000 രൂപ

തിരുവനന്തപുരം: ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട്
ശിശുവികസനവകുപ്പ് കുട്ടികൾക്കായി
വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.
‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി’ എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ ക്യാമറയില്‍ മൂന്ന് മിനിറ്റില്‍ കവിയാതെ പകര്‍ത്തിയ വീഡിയോകള്‍ നവംബര്‍ രണ്ടിനകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നേരിട്ടോ dcpupkdprgrms@gmail.com മുഖേനയോ സമര്‍പ്പിക്കാം.


12 വയസു മുതല്‍ 18 വയസുവരെയുളള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
സംസ്ഥാനതല വിജയികൾക്ക് 10, 000രൂപ ,7500രൂപ, 5000 രൂപ എന്നിങ്ങനെയും ജില്ലാതലത്തിൽ 3000രൂപ , 2000രൂപ, 1000 രൂപ എന്നിങ്ങനെയും ക്യാഷ് പ്രൈസ് നല്‍കും. കൂടാതെ ഒന്നാം സമ്മാനം ലഭിക്കുന്ന വീഡിയോ സംസ്ഥാനതല മത്സരത്തിന് യോഗ്യതയും നേടും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് മുന്‍സിപ്പല്‍ കോംപ്ലക്‌സ്, പാലക്കാട് – 678001 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ – 0491 – 2531098, 9895559653.

Share this post

scroll to top