അർദ്ധ സർക്കാർ സ്ഥാപനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക ഒഴിവ്

തിരുവനന്തപുരം: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിലവിൽ ഒഴിവുള്ള ഓപ്പൺ വിഭാഗം സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താൽകാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നിന് 18 നും 41നും ഇടയിൽ പ്രായംവരുന്ന ബിരുദവും നെറ്റ്‌വർക്കിംഗ് സർട്ടിഫിക്കറ്റ് (സി.സി.എൻ.എ), ഐ.റ്റി/നെറ്റ്‌വർക്കിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ 16ന് മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. പ്രതിമാസ വേതനം 30,000 രൂപ(കൺസോളിഡേറ്റഡ് പേ).

Share this post

scroll to top