പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവീസ് അക്കാദമി കോഴ്‌സുകൾക്ക് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം

Oct 29, 2020 at 4:47 pm

Follow us on

\"\"

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ടാലന്റ് ഡവലപ്‌മെന്റ്/ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളും കോളജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് കോഴ്‌സും ആരംഭിക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായുള്ള ക്ലാസുകൾ നവംബർ ഒന്നിനു തുടങ്ങും.

തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ സിവിൽ സർവീസ് അക്കാദമിയിലും കാഞ്ഞങ്ങാട്, കല്യാശ്ശേരി, കോഴിക്കോട്, പാലക്കാട്, പൊന്നാനി, ആളൂർ, മൂവാറ്റുപുഴ, ചെങ്ങന്നൂർ, കോന്നി, കൊല്ലം ഉപകേന്ദ്രങ്ങളിലും ഫെബ്രുവരി 15 വരെയാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കു ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സും ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു ഫൗണ്ടേഷൻ കോഴ്‌സും നടത്തുന്നത്. ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിന് 3570 രൂപയും ഫൗണ്ടേഷൻ കോഴ്‌സിനു 5,950 രൂപയുമാണ് ഫീസ്.

തിരുവനന്തപുരം, കൊല്ലം, മൂവാറ്റുപുഴ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി ഉപകേന്ദ്രങ്ങളിലാണ് കോളജ് വിദ്യാർഥികൾക്കുള്ള ത്രിവത്സര പരിശീലനം. പൊതു അവധി ദിവസമൊഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും രാവിലെ 9 മുതൽ വൈകിട്ടു 4 വരെയാണ് ക്ലാസ്. ഒന്നാം വർഷം 13,900 രൂപയും രണ്ടും മൂന്നും വർഷങ്ങളിൽ 17,850 രൂപയുമാണ് ഫീസ്.
അപേക്ഷകൾ ഒക്‌ടോബർ 31 വരെ അതത് സെന്ററുകളിൽ നേരിട്ട് നൽകാം. പ്രവേശന പരീക്ഷ ഇല്ല. അപേക്ഷാഫോമും വിവരങ്ങളും www.ccek.org, www.kscsa.org എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്‌ 0471 2313065, 8281098864

\"\"

Follow us on

Related News