പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാക്ടിക്കൽ പരീക്ഷ വേണ്ടെന്ന് നിർദേശം: നയരേഖ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ

Oct 28, 2020 at 1:21 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്ത് സെമസ്റ്റർ അവസാനമുള്ള പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കണമെന്നും പകരം പരിശീലനവേളയിലെ പ്രാക്ടിക്കലുകളുടെ റെക്കോഡ്‌ നോക്കി ശരാശരി മാർക്ക്‌ നൽകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ. കോവിഡ് ഉന്നത വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്ന മാറ്റം സംബന്ധിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ നയരേഖയിലാണ് ഇക്കാര്യം ശുപാർശ ചെയ്തത്.
അടച്ചുപൂട്ടൽ കാരണം തടസ്സപ്പെട്ട പ്രോഗ്രാമുകളുടെ സിലബസ്‌ ഓൺലൈനായോ ഓഫ്‌ലൈനായോ നിശ്ചിതകാലയളവിനുള്ളിൽ പൂർത്തിയാക്കണം. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്കു പകരം ഉത്തരക്കടലാസുകൾ വീട്ടിലിരുന്ന് മൂല്യനിർണയം നടത്തണം. പൂർത്തീകരിച്ചിട്ടില്ലാത്ത തിയറി പരീക്ഷകൾ ഉടൻ നടത്തണം. എല്ലാ സർവകലാശാലകളും സ്വന്തമായി ഡിജിറ്റൽ ചോദ്യാവലി തയ്യാറാക്കി അഫിലിയേറ്റഡ് കോളജുകൾക്ക് നൽകണം. ഫാൾസ് നമ്പർ സമ്പ്രദായത്തിന് പകരം ബാർകോഡ് ഉത്തരക്കടലാസുകൾ ഏർപ്പെടുത്തണമെന്നും പ്രൊഫ. രാജൻ ഗുരുക്കൾ അധ്യക്ഷനായ സമതി ശുപാർശ ചെയ്തു.
ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതു വഴി ക്ഷയിക്കാനിടയുള്ള സർവകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാൻ നടപടികളുണ്ടാകണമെന്നും
അർഹരായ കുട്ടികൾക്ക് ലാപ്ടോപ്പോ ടാബ്ലെറ്റോ സ്മാർട്ട്ഫോണോ ലഭ്യമാക്കണമെന്നും ശുപാർശയിൽ പറയുന്നു.

\"\"

Follow us on

Related News