
കോഴിക്കോട്: ഗവൺമെന്റ് ലോ കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 11ന് ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. സാമ്പത്തികമായി പിന്നാക്ക വിഭാഗം (EWS) കമ്മ്യൂണിറ്റി ക്വാട്ടയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പത്ത് സീറ്റ് ഒഴിവുണ്ട്. ഫോൺ:0495-2730680.
