കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം

തിരുവനന്തപുരം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി അൺലോക്ക് യുവർ ക്രിയേറ്റിവിറ്റി  (Unlock your Creativity) എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ക്രിയാത്മക പ്രവർത്തനങ്ങൾ/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണർത്തുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ മൊബൈൽ ക്യാമറയിൽ പകർത്തുന്ന മൂന്ന് മിനിട്ടിൽ കവിയാത്ത വീഡിയോ ഡോക്യുമെന്ററി തയ്യാറാക്കി നവംബർ രണ്ടിനകം അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലോ  childrensdaycontest2020@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കണം. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് 10,000, 7,500, 5,000 എന്നിങ്ങനെയും ജില്ലാതലത്തിൽ 3,000, 2,000, 1,000 എന്നിങ്ങനെയും ക്യാഷ്‌പ്രൈസ് ഉണ്ടായിരിക്കും.

Share this post

scroll to top