ന്യൂഡൽഹി: നീറ്റ് റാങ്ക് അടിസ്ഥാനമാക്കി എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രോഗ്രാമുകളിലെ പ്രവേശന അലോട്ട്മെന്റ് നടപടികൾക്ക് ഇന്ന് (ഒക്ടോബർ 27) തുടക്കം. നീറ്റ് പരീക്ഷയിൽ 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയ വിദ്യാർഥികൾക്ക് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റർ ചെയ്യാം. ഫീസടക്കുന്നതിന് നവംബർ 2 വരെ സമയമുണ്ട്. വിദ്യാർത്ഥികൾക്ക് ചോയ്സ് ഫില്ലിങ് നടത്തി പ്രക്രിയയിൽ പങ്കെടുക്കാം.
ഓരോ സ്ഥാപനത്തിലെ സീറ്റുകൾ, അവയിലേക്കുള്ള അർഹത തുടങ്ങിയ വിവരങ്ങൾ www.mcc.nic.in ലെ \’കൗൺസലിങ് സ്കീം\’ എന്ന ലിങ്കിൽ ലഭിക്കും.
നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ്. അലോട്ട്മെന്റ് ലഭിച്ചവർ നവംബർ ആറിനും 12നുമിടയിൽ അതാത് കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...