ബിടെക് കോപ്പിയടി: പിടിച്ചെടുത്തത് 28 മൊബൈൽ ഫോണുകൾ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വെള്ളിയാഴ്ച നടത്തിയ ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷയിലെ കോപ്പിയുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകൾ.
ഇൻവിജിലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മൊബൈൽ ഫോൺ പുറത്തുവെച്ച് മറ്റൊരു ഫോണുമായാണ് വിദ്യാർത്ഥികൾ പരീക്ഷാഹാളിലേക്ക് പ്രവേശിച്ചതെന്നും കണ്ടെത്തി.
ഒരു കോളജിൽനിന്ന് മാത്രം 16 ഫോണുകളാണ് പിടിച്ചെടുത്തത്. മറ്റൊരു കോളജിൽനിന്ന് 10 ഫോണുകളും വിദ്യാർത്ഥികളിൽനിന്ന് പിടികൂടി.
കോപ്പിയടി കണ്ടെത്തിയ നാല് കോളജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് പ്രോ വൈസ് ചാൻസലർ വിശദീകരണം ആവശ്യപ്പെട്ടു.
കോപ്പിയടി നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബി.ടെക് മൂന്നാം സെമസ്റ്റർ പരീക്ഷ സാങ്കേതിക സർവകലാശാല റദ്ദാക്കിയിരുന്നു. പരീക്ഷ അടുത്ത മാസം അഞ്ചിന് നടത്താനും തീരുമാനമായി.

Share this post

scroll to top