പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കൈറ്റ് പാഠഭാഗങ്ങൾ ഡൗൺലോഡ് ചെയ്യാം: പഠനം ലളിതമാക്കാൻ ആപ്പ് നിർമിച്ച് വിദ്യാർത്ഥി

Oct 26, 2020 at 8:49 pm

Follow us on

\"\"

മലപ്പുറം: വീട്ടിലിരുന്നുള്ള പഠനം ലളിതമാക്കാൻ കൊയ്‌ഡ്‌ 4.0 അപ്ലിക്കേഷൻ തയ്യാറാക്കി വിദ്യാർത്ഥി. കൈറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്ന അപ്ലിക്കേഷനാണ് കൊയ്‌ഡ്‌ 4.0. മലപ്പുറം, കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഷബീറാണ് ഈ നേട്ടം കൈവരിച്ചത്. പത്താം ക്ലാസുകാരനായ ഷബീർ സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗമാണ്. കേരളത്തിലെ ഒന്ന് മുതൽ പത്ത് വരെയുളള വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നത്. അധ്യാപകർക്ക് ആക്ടിവിറ്റികൾ, വർക്ക് ഷീറ്റുകൾ എന്നിവ അപ് ലോഡ് ചെയ്യാനും, വിദ്യാർത്ഥികൾക്ക് അത് ഡൗൺലോഡ് ചെയ്തു വർക്കുകൾ സമർപ്പിക്കുവാനും ഈ അപ്ലിക്കേഷൻ വഴി കഴിയും. കുറഞ്ഞ നെറ്റ് വർക്കിലൂടെ കൂടുതൽ ആശയ വിനിമയം നടത്താൻ സാധിക്കും.

\"\"

Follow us on

Related News