തൃശ്ശൂർ: ജവഹർ നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തിലേയ്ക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ പത്തിനാണ് പ്രവേശനപരീക്ഷ.
സിബിഎസ്‌ഇ സിലബസനുസരിച്ച് 12–ാം ക്ലാസ് വരെ പഠിക്കാം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസ് വിദ്യാർഥികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകണം. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ടതില്ല. രക്ഷിതാവ് സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ www.navodaya.gov.in എന്ന വെബ്സൈറ്റ് വഴിയോ മായന്നൂർ നവോദയ വിദ്യാലയത്തിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് വഴിയോ രജിസ്റ്റർ ചെയ്യാം. ഹെൽപ്പ് ഡെസ്ക് നമ്പർ: 04884- 286260, 9446951361, 8848365457.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...