ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യവും ഉയർത്തുന്ന 48 പദ്ധതികൾ: ഉദ്ഘാടനം നാളെ

Oct 26, 2020 at 7:28 pm

Follow us on

\"\"

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 48 പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഓൺലൈനായി നിര്‍വഹിക്കും. കുസാറ്റ്, കണ്ണൂര്‍, എംജി, കാലിക്കറ്റ് സര്‍വകലാശാലകളിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഓരോ പദ്ധതികള്‍, ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള 9 സ്ഥാപനങ്ങള്‍, അസാപ്പിന് കീഴിലെ മൂന്ന് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ എന്നിവയും കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 15 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകള്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള രണ്ടു എന്‍ജിനീയറിങ് കോളജുകള്‍, മൂന്ന് പോളിടെക്നിക് കോളജുകള്‍, അഞ്ചു ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 112 കോടി രൂപ ചെലവിട്ടാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍, പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍, സൗരോര്‍ജ ലാബുകള്‍, ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍, കമ്യൂണിറ്റി സ്കില്‍ പാര്‍ക്കുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പൂര്‍ത്തിയായിവരികയാണ്.

\"\"

Follow us on

Related News