ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കൗൺസിലിങ് 27 മുതൽ ആരംഭിക്കും. കൗൺസിലിങ്ങിന് രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയവർക്ക് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്ത ശേഷം മുൻഗണനാക്രമത്തിൽ കോഴ്സുകളും കോളജുകളും തിരഞ്ഞെടുക്കാം. നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ച കോളജിൽ നവംബർ ആറിനും 12നുമിടയിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
രണ്ടാംഘട്ട കൗൺസിലിങ്ങിനുള്ള രജിസ്ട്രേഷൻ നവംബർ 18 മുതൽ 22 വരെ നടക്കും. രണ്ടാം അലോട്ട്മെന്റ് നവംബർ 23നാണ് പുറത്തുവിടുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...