editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
കുട്ടികളുടെ ലഹരി വിമുക്തിയില്‍ സ്വകാര്യത ഉറപ്പാക്കാന്‍ തീരുമാനം: ലഹരിവിമുക്ത കേരളം പ്രചാരണ കര്‍മ്മപരിപാടി രണ്ടാം ഘട്ടത്തില്‍സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾബി.ടെക്, ഇന്റര്‍ഡിസിപ്ലിനറി എം.ടെക് സ്‌പോട്ട് അഡ്മിഷന്‍: നവംബര്‍ 30ന്കനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽകളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു: ഒന്നുമുതൽ 6വരെ ക്ലാസുകളിൽ നടപ്പാക്കും

NEET ഒന്നാം അലോട്ട്മെന്റ് നവംബർ 5ന്

Published on : October 25 - 2020 | 2:03 am

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കൗൺസിലിങ് 27 മുതൽ ആരംഭിക്കും. കൗൺസിലിങ്ങിന് രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയവർക്ക് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റർ ചെയ്യാം.
രജിസ്റ്റർ ചെയ്ത ശേഷം മുൻഗണനാക്രമത്തിൽ കോഴ്സുകളും കോളജുകളും തിരഞ്ഞെടുക്കാം. നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ച കോളജിൽ നവംബർ ആറിനും 12നുമിടയിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
രണ്ടാംഘട്ട കൗൺസിലിങ്ങിനുള്ള രജിസ്ട്രേഷൻ നവംബർ 18 മുതൽ 22 വരെ നടക്കും. രണ്ടാം അലോട്ട്മെന്റ് നവംബർ 23നാണ് പുറത്തുവിടുക.

0 Comments

Related News