പ്രധാന വാർത്തകൾ
നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ

കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: ബിരുദധാരികൾക്ക് അവസരം

Oct 23, 2020 at 9:30 pm

Follow us on

\"\"

തിരുവനന്തപുരം: കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നല്‍കുന്നതില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിന് കുടുംബശ്രീ സി ഡി എസ് തലത്തില്‍ ബിരുദധാരികളെ ചുമതലപ്പെടുത്തുന്ന ദ്വൈമാസ ഇന്റേണ്‍ഷിപ്പിന് നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഉപജീവന പദ്ധതികള്‍ കണ്ടെത്താനും അത് മികവിലേക്കെത്തിക്കാനുമുള്ള അവസരം ഇന്റേണ്‍ഷിപ്പിലൂടെ ലഭിക്കും. വനിതകള്‍ക്ക് മുന്‍ഗണന. പ്രായപരിധി 20 നും 30 നും ഇടയില്‍. അപേക്ഷ ഫോമും മാര്‍ഗനിര്‍ദേശങ്ങളും https://www.kudumbashree.org/pages/476 സൈറ്റില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നവംബര്‍ ഏഴു മുതല്‍ ജനുവരി ഏഴുവരെ സി ഡി എസില്‍ വച്ച് ഇന്റേണ്‍ഷിപ്പ് ചെയ്യാനാകും.

\"\"

Follow us on

Related News