തിരുവനന്തപുരം: മുസ്ലീം/ നാടാര്‍ വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.
