തിരുവനന്തപുരം: കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സുകളിലേക്ക് 27നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. അപേക്ഷാഫീ ഫാഷൻ ഡിസൈന് 25 രൂപയും സെക്രട്ടേറിയൽ പ്രാക്ടീസിന് 50 രൂപയും. യോഗ്യത എസ്എസ്എൽസി ജയം. പ്രോസ്പെക്ടസും അപേക്ഷാഫോമിന്റെ മാതൃകയും www.sitttrkerala.ac.in എന്ന സൈറ്റിലെ അഡ്മിഷൻ ലിങ്കിലുണ്ട്. ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള രേഖകളുമായി അതതു സ്ഥാപനങ്ങളിൽ നേരിട്ടു നൽകണം. എല്ലാ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുണ്ട്. അപേക്ഷിക്കാൻ പ്രായപരിധിയില്ല. സംസ്ഥാന സംവരണക്രമം പാലിക്കും.
കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 42 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് രണ്ടുവർഷ FDGT (ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാം.
ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. വ്യവസായ ഇന്റേൺഷിപ്പുമുണ്ട്.ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും.
60 സീറ്റ് വരെയുള്ള 17 ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടു വർഷ പ്രോഗ്രാമാണ് സെക്രെട്ടറിയൽ പ്രാക്ടീസ് . കൊമേഴ്സ്, അക്കൗണ്ടൻസി, ബിസിനസ് കമ്യൂണിക്കേഷൻ, ഡിടിപി, ഫോട്ടോഷോപ്, ഷോർട് ഹാൻഡ് & ടൈപ്‌റൈറ്റിങ് (മലയാളവും ഇംഗ്ലിഷും), ടാലി തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...