പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

Oct 22, 2020 at 12:07 pm

Follow us on

\"\"

തിരുവനന്തപുരം: കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സുകളിലേക്ക് 27നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. അപേക്ഷാഫീ ഫാഷൻ ഡിസൈന് 25 രൂപയും സെക്രട്ടേറിയൽ പ്രാക്ടീസിന് 50 രൂപയും. യോഗ്യത എസ്എസ്എൽസി ജയം. പ്രോസ്പെക്ടസും അപേക്ഷാഫോമിന്റെ മാതൃകയും www.sitttrkerala.ac.in എന്ന സൈറ്റിലെ അഡ്മിഷൻ ലിങ്കിലുണ്ട്. ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള രേഖകളുമായി അതതു സ്ഥാപനങ്ങളിൽ നേരിട്ടു നൽകണം. എല്ലാ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുണ്ട്. അപേക്ഷിക്കാൻ പ്രായപരിധിയില്ല. സംസ്ഥാന സംവരണക്രമം പാലിക്കും.
കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 42 ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് രണ്ടുവർഷ FDGT (ഫാഷൻ ഡിസൈനിങ് & ഗാർമെന്റ് ടെക്നോളജി) പ്രോഗ്രാം.
ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. വ്യവസായ ഇന്റേൺഷിപ്പുമുണ്ട്.ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ ജയിക്കുന്നവർക്ക് കെജിടിഇ സർട്ടിഫിക്കറ്റ് നൽകും.
60 സീറ്റ് വരെയുള്ള 17 ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടു വർഷ പ്രോഗ്രാമാണ് സെക്രെട്ടറിയൽ പ്രാക്ടീസ് . കൊമേഴ്സ്, അക്കൗണ്ടൻസി, ബിസിനസ് കമ്യൂണിക്കേഷൻ, ഡിടിപി, ഫോട്ടോഷോപ്, ഷോർട് ഹാൻഡ് & ടൈപ്‌റൈറ്റിങ് (മലയാളവും ഇംഗ്ലിഷും), ടാലി തുടങ്ങിയവ പാഠ്യക്രമത്തിലുണ്ട്.

\"\"

Follow us on

Related News

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം:ലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു. തിരുവനന്തപുരം...