പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി എൻ.സി.ടി.ഇ

Oct 22, 2020 at 2:33 pm

Follow us on

\"\"

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എബിലിറ്റി ടെസ്‌റ്റിന്‌ (സി ടെറ്റ്‌), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ). സെപ്റ്റംർ 29-ന് ചേർന്ന എൻ.സി.ടി.ഇയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്ടോബർ 13-ന് പ്രസിദ്ധീകരിച്ച മിനുട്സിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ ഏഴു വർഷമായിരുന്ന സർട്ടിക്കറ്റ് കാലാവധി ഒഴിവാക്കുമ്പോൾ നിലവിൽ യോഗ്യത നേടിയവരുടെ കാര്യത്തിൽ നിയമോപദേശം തേടിയ ശേഷമാകും അന്തിമ തീരുമാനമെടുക്കുക. കാലാവധി നീട്ടാൻ കേന്ദ്ര-സംസ്ഥാന ബോർഡുകളുടെ അനുമതി വേണം. എൻ.സി.ടി.ഇയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കും.

\"\"

Follow us on

Related News