
കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 2021 ജൂൺവരെ സമയം അനുവദിച്ച് ഉത്തരവായി. 2015 ജൂൺ 22-നുമുൻപ് പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്കാണ് സമയം നീട്ടി നൽകിയത്.
കുട്ടികളുടെ വിദ്യാഭ്യാസം, വിദേശയാത്രയിലെ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.
ജനനശേഷം 15 വർഷത്തിനുള്ളിൽ രജിസ്റ്ററിൽ പേര് ചേർത്തിരിക്കണമെന്ന കേന്ദ്രനിയമം 2015-ൽ സംസ്ഥാനത്ത് കർശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം ജനന രജിസ്റ്ററിൽ പേരു ചേർക്കാൻ അനുവദിച്ച അഞ്ചു വർഷത്തെ കാലാവധി ഈ വർഷം ജൂൺ 22ന് അവസാനിച്ചു. എന്നാൽ അറിയിപ്പ് ശ്രദ്ധയിൽപ്പെടാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളും കാരണം പലർക്കും പേര് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇത് കണക്കിലെടുത്താണ് പേര് ചേർക്കാൻ വീണ്ടും അടുത്ത വർഷം ജൂൺ വരെ സമയം നൽകാൻ തീരുമാനിച്ചത്.
