editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു: ഇനി 5ദിവസം കലയുടെ രാപ്പകലുകൾകനിവ് 108 ആംബുലന്‍സില്‍ നഴ്‌സ്: നൂറിലധികം അവസരങ്ങള്‍നാസിക് കറന്‍സി നോട്ട് പ്രസ്സില്‍ 125ഒഴിവ്: ഡിസംബര്‍ 16വരെ അപേക്ഷിക്കാംകേന്ദ്ര സായുധ പോലീസ് സേനകളില്‍ ഇരുപതിനായിരത്തിലധികം ഒഴിവുകളുടെ വര്‍ധനവ്: നവംബര്‍ 30 വരെ അപേക്ഷിക്കാംനാളികേര വികസന ബോര്‍ഡില്‍ അവസരം: ഡിസംബര്‍ 25 വരെ അപേക്ഷിക്കാംഅടുത്ത വർഷത്തെ സൈനിക് സ്കൂൾ പ്രവേശനം: അപേക്ഷ 30വരെഇടുക്കിയിൽ യുഡിഎഫ് ഹർത്താൽകളിപ്പാട്ടങ്ങൾ ഉപയോഗിച്ചുള്ള പഠനരീതി വരുന്നു: ഒന്നുമുതൽ 6വരെ ക്ലാസുകളിൽ നടപ്പാക്കുംസിഡിറ്റിപി സൗജന്യ കോഴ്സുകളിൽ സീറ്റ് ഒഴിവ്:വിശദവിവരങ്ങൾ അറിയാംസംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും: തിരൂരിന് ഇനി കലയുടെ ഉത്സവം

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

Published on : October 22 - 2020 | 2:30 pm

കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 2021 ജൂൺവരെ സമയം അനുവദിച്ച് ഉത്തരവായി. 2015 ജൂൺ 22-നുമുൻപ്‌ പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്കാണ് സമയം നീട്ടി നൽകിയത്.
കുട്ടികളുടെ വിദ്യാഭ്യാസം, വിദേശയാത്രയിലെ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്താണ് ഇളവ് നൽകാൻ തീരുമാനിച്ചത്.
ജനനശേഷം 15 വർഷത്തിനുള്ളിൽ രജിസ്റ്ററിൽ പേര്‌ ചേർത്തിരിക്കണമെന്ന കേന്ദ്രനിയമം 2015-ൽ സംസ്ഥാനത്ത് കർശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം ജനന രജിസ്റ്ററിൽ പേരു ചേർക്കാൻ അനുവദിച്ച അഞ്ചു വർഷത്തെ കാലാവധി ഈ വർഷം ജൂൺ 22ന് അവസാനിച്ചു. എന്നാൽ അറിയിപ്പ് ശ്രദ്ധയിൽപ്പെടാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളും കാരണം പലർക്കും പേര് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇത് കണക്കിലെടുത്താണ് പേര് ചേർക്കാൻ വീണ്ടും അടുത്ത വർഷം ജൂൺ വരെ സമയം നൽകാൻ തീരുമാനിച്ചത്.

0 Comments

Related News