50 വയസ്സുള്ളവർക്കും അപേക്ഷിക്കാം ഐഎച്ച്ആർഡിയുടെ ഓൺലൈൻ കോഴ്സുകളിലേക്ക്

ആലപ്പുഴ: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ്‌ ഡെവലപ്മെൻറ് (ഐ.എച്ച്.ആർ.ഡി) യുടെ വിവിധ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.ഇ.ഡി, സി.സി.എൽ.ഐ.എസ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ്, എ.ഡി.ബി.എം.ഇ, ഡി.സി.എഫ്.എ, ഡിസിഎ, ഡി.ഡ‍ി.ടി.ഒ.എ, പി.ജി.ഡി.സി.എ എന്നി കോഴ്സുകളിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. ഓൺലൈൻ വഴി പൂർത്തിയാക്കാവുന്ന കോഴ്സുകൾക്ക് പ്രായപരിധി 50 വയസ്സാണ്. കോഴ്സുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.ihvq.qc.in. ഫോണ്‍: 8547005018.

Share this post

scroll to top