സി.എസ്.ഐ.ആര്‍. യു.ജി.സി നെറ്റ് പരീക്ഷ നവംബർ 19 മുതൽ

ന്യൂഡൽഹി: സയൻസ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ/ജൂനിയർ റിസർച്ച് ഫെലോ യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷയുടെ തീയതി നീട്ടി. പരീക്ഷ നവംബര്‍ 19,21,26 തീയതികളിലായി നടത്തുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അറിയിച്ചു. csirnet.nta.nic.in എന്ന വെബ്സൈറ്റ് വഴി പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് ഹാള്‍ട്ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിച്ചവരിൽ പരീക്ഷാകേന്ദ്രം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 20 വരെ അവസരം നൽകിയിരുന്നു.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നേരത്തെ അറിയിച്ച പ്രകാരം യു.ജി.സി നെറ്റ് 2020 ആദ്യ ബാച്ച് പരീക്ഷ സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയും രണ്ടാം ബാച്ച് പരീക്ഷ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെയും നടത്താനായിരുന്നു തീരുമാനം എന്നാൽ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

Share this post

scroll to top