കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ്.സി., എം.കോം. എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം. സി.യു.സി.എസ്.എസ്.
2016 മുതല്‍ 2018 വരെ പ്രവേശനം, ഏ്രപില്‍ 2020 സപ്ലിമെന്ററി,
ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നവംബര്‍ 4 മുതല്‍ ആരംഭിക്കും.

രണ്ടാം സെമസ്റ്റര്‍ ബി.എഡ്. (രണ്ടു വര്‍ഷം, 2017 സിലബസ്) ഏപ്രില്‍ 2019 പരീക്ഷയുടെ പുനഃപരീക്ഷ ഒക്‌ടോബര്‍ 27-ന് നടക്കും

പരീക്ഷകള്‍ മാറ്റിവെച്ചു

ഒക്‌ടോബര്‍ 30, നവംബര്‍ 2 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അറബിക് (കോമണ്‍ ആന്റ് കോര്‍ കോഴ്‌സ്), അഫ്‌സല്‍ ഉലമ (കോമണ്‍ കോഴ്‌സ്) നവംബര്‍ 2019 റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു.

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

കാലിക്കറ്റ് സര്‍വകലാശാല ഒക്‌ടോബര്‍ 22 മുതല്‍ ആരംഭിക്കുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. എം.ഇ.ടി. നാദാപുരം കേന്ദ്രമായി അപേക്ഷിച്ചവര്‍ നാദാപുരം ടി.ഐ.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ അപേക്ഷിച്ചവര്‍ ആര്‍.ഇ.സി. ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചാത്തമംഗലത്തുമാണ് പരീക്ഷയെഴുതേണ്ടത്.

Share this post

scroll to top