തിരുവനന്തപുരം: എംജി സർവകലാശാല 2020 മാർച്ചിൽ നടത്തിയ സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ ബി.എ., ബി.കോം, ബി.എസ് സി. (മോഡൽ 1,2,3), ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യൂ., ബി.ടി.ടി.എം.(മോഡൽ 3) 2013-2016 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ രണ്ടു വരെ സർവകലാശാല വെബ് സൈറ്റിലെ [ www.mgu.ac.in ] സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. അറബിക് (സി.എസ്.എസ്.-ബെറ്റർമെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 30 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.