പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സർട്ടിഫിക്കറ്റുകളിലെ തെറ്റ് തിരുത്തൽ: ഇപ്പോൾ അപേക്ഷിക്കാം

Oct 17, 2020 at 9:48 am

Follow us on

\"\"

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി മുതലായ സർട്ടിഫിക്കറ്റുകളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം. സ്കൂൾ മേധാവിയുടെ ശുപാർശയോടുകൂടിയ നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകളാണ് തിരുത്തലുകൾക്കായി പരിഗണിക്കുക. അപേക്ഷാഫോറം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. ഓരോ സർട്ടിഫിക്കറ്റിലെയും തിരുത്തലുകൾക്ക് പ്രത്യേകം അപേക്ഷകൾ നൽകണം. അപേക്ഷയോടൊപ്പം ജനനസർട്ടിഫിക്കറ്റിന്റെ അസ്സലും രേഖപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. അഡ്മിഷൻ രജിസ്റ്ററിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ്/ റവന്യൂ അധികാരിയുടെ സാക്ഷ്യപത്രം പ്രധാനാധ്യാപകന്റെ റിപ്പോർട്ടിനോടൊപ്പം നൽകേണ്ടതാണ്. അസ്സൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ പേരിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ തിരുത്തി നൽകും.

ഇതിനായി അപേക്ഷയോടൊപ്പം വില്ലേജ് ഓഫീസറുടെ one and the same സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തണം. മേൽവിലാസത്തിൽ തിരുത്തലുകൾ വേണ്ടവർ അപേക്ഷയോടൊപ്പം റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകണം. തിരുത്തലിനായി ലഭിക്കുന്ന അപേക്ഷകളും അനുബന്ധരേഖകളും പ്രധാനാധ്യാപകൻ കൃത്യമായി പരിശോധിക്കേണ്ടതും ശുപാർശ കത്തിനോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കൂടി അയച്ചുനൽകേണ്ടതുമാണ്. അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രക്ട് സ്വീകരിക്കില്ല. ഓരോ സർട്ടിഫിക്കറ്റിനും 30 രൂപ 0202-01-102-92 other receipts എന്ന ശീർഷകത്തിൽ ചലനായി നൽകണം. തിരുത്തലുകൾ ജനനസർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നടത്തുമ്പോൾ മറ്റ് തിരുത്തലുകൾ ഇല്ലായെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തണമെന്നും പരീക്ഷാഭവൻ ജോയിന്റ് കമ്മീഷണർ അറിയിച്ചു.

Follow us on

Related News