പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സ്: 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേയ്ക്ക് 30 വരെ അപേക്ഷിക്കാം. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം (അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം). വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്‌സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷൻ ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലിസാധ്യതകളുണ്ട്. വിശദവിവരത്തിന് നേരിട്ടോ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.

Share this post

scroll to top