ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. ntaneet.nic.inഎന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
ഫലപ്രഖ്യാപനത്തോടൊപ്പം അന്തിമ ഉത്തരസൂചികയും എൻടിഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-നും ഈമാസം 14-നുമായി രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ നടന്നത്. നീറ്റ് ഫലം ഇന്ത്യയിലുടനീളം 80,005 എംബിബിഎസ്, 26,949 ബിഡിഎസ്, 52,720 ആയുഷ്, 525 ബിവിഎസ്സി, എഎച്ച് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനാണ് ഉപയോഗിക്കുന്നത്. ഈ വര്‍ഷം 15 എയിംസ്, 2 ജിപ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ 1205 സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ് ഫലം ഉള്‍പ്പെടുത്തും. കേരളത്തിൽ നിന്നുള്ള 1.15 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്താകെ 15.19 ലക്ഷം പേരാണ് ഇത്തവണ സെപ്റ്റംബർ 13 ന് നടത്തിയ നീറ്റ് പരീക്ഷ എഴുതിയത്. നേരത്തേ ഒക്ടോബര്‍ 12ന് ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് മൂലം പരീക്ഷയെഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 14ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...