പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് ഓൺലൈനിൽ

Oct 15, 2020 at 12:11 pm

Follow us on

\"\"

ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ പതിനേഴാം എഡിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങി സംഘാടകർ.
ആദ്യമായി ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഈ മത്സരത്തിലേക്ക് ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. ഗ്രുപ്പ് മത്സരങ്ങളായി നടന്നുകൊണ്ടിരുന്ന മത്സരങ്ങൾക്ക് ഇത്തവണ വ്യക്തികതമായി പങ്കെടുക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.


ദേശീയതല വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കാഷ് പ്രൈസും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. പ്രാദേശിക വിജയികള്‍ക്ക് 75,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 35,000 രൂപയും സമ്മാനമായി നേടാം. ടാറ്റ ക്ലിക്കാണ് ഈ വര്‍ഷത്തെ ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നത്. ജനുവരി 10ന് തിരുവനന്തപുരം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, 12ന് കോഴിക്കോട് ഐഐഎം, 13ന് കൊച്ചി എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലാണ് കേരളത്തിലെ മത്സരങ്ങള്‍. പങ്കെടുക്കുന്നതിനും കൂടുതൽ അറിയുന്നതിനും www tatagrucible.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Follow us on

Related News