ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ പതിനേഴാം എഡിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങി സംഘാടകർ.
ആദ്യമായി ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഈ മത്സരത്തിലേക്ക് ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. ഗ്രുപ്പ് മത്സരങ്ങളായി നടന്നുകൊണ്ടിരുന്ന മത്സരങ്ങൾക്ക് ഇത്തവണ വ്യക്തികതമായി പങ്കെടുക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും അടക്കം ഇന്ത്യയിലെ 40 നഗരങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
ദേശീയതല വിജയികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ കാഷ് പ്രൈസും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. പ്രാദേശിക വിജയികള്‍ക്ക് 75,000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 35,000 രൂപയും സമ്മാനമായി നേടാം. ടാറ്റ ക്ലിക്കാണ് ഈ വര്‍ഷത്തെ ടാറ്റ ക്രൂസിബിള്‍ കാംപസ് ക്വിസ് മത്സരത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നത്. ജനുവരി 10ന് തിരുവനന്തപുരം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, 12ന് കോഴിക്കോട് ഐഐഎം, 13ന് കൊച്ചി എസ്‌സിഎംഎസ് കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് എന്നിവിടങ്ങളിലാണ് കേരളത്തിലെ മത്സരങ്ങള്‍. പങ്കെടുക്കുന്നതിനും കൂടുതൽ അറിയുന്നതിനും www tatagrucible.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.