
ന്യൂഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ്(നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് nta.ac.in, ntaneet.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാൻ കഴിയും. കേരളത്തിൽ നിന്നുള്ള 1.15 ലക്ഷം വിദ്യാർത്ഥികളടക്കം രാജ്യത്താകെ 15.19 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. സെപ്റ്റംബർ 13 നായിരുന്നു പരീക്ഷ.
