സിബിഎസ്‌ഇ, സിഐഎസ്‌സിഇ സിലബസ് വെട്ടിച്ചുരുക്കാൻ ആലോചന

ന്യൂഡെൽഹി: കോവിഡ് വ്യാപനസാഹചര്യം മുൻനിർത്തി സിബിഎസ്‌ഇയും സിഐഎസ്‌സിഇയും 10, 12 ബോർഡ് പരീക്ഷകൾക്കുള്ള സിലബസ് വീണ്ടും വെട്ടിക്കുറയ്ക്കാൻ ആലോചിക്കുന്നു. 50% വരെ കുറയ്ക്കാനാണ് ആലോചന. പരീക്ഷകൾ ഏപ്രിലിലേക്കു നീട്ടുന്ന കാര്യവും പരിഗണനയിലുണ്ട്.
സിബിഎസ്ഇ 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ് 30% വരെ വെട്ടികുറച്ചിരുന്നു . ഈ വർഷത്തേക്കാണ് പരിഷ്‌കരണം. ഓൺലൈൻ ക്ലാസ്സുകളിൽ മുഴുവൻ പാഠഭാഗങ്ങളും എടുത്തുതീർക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അധ്യായന വർഷം കഴിയുമ്പോഴേക്കും സിലബസ് പൂർത്തിയാക്കാനും കഴിയില്ലെന്നാണ് വിലയിരുത്തുന്നത്. ഇതിനാലാണ് സിലബസ് വെട്ടിച്ചുരുക്കാൻ ആലോചിക്കുന്നത്.
ഒഴിവാക്കിയ പാഠഭാഗങ്ങൾ അവസാന വാർഷികപരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല.

Share this post

scroll to top