പ്രധാന വാർത്തകൾ

വാർഷിക പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ സിബിഎസ്ഇ പുറത്തുവിട്ടു: സിലബസ് 50 ശതമാനംവരെ വെട്ടിക്കുറയ്ക്കാൻ സാധ്യത

Oct 10, 2020 at 9:38 pm

Follow us on

\"\"

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ ബോർഡ് പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ സിബിഎസ്ഇ പുറത്തുവിട്ടു. 30 ശതമാനം സിലബസ് വെട്ടിക്കുറച്ചാണ് മാതൃകാ പേപ്പറുകൾ തയ്യാറാക്കിയത്. 2021ലെ പരീക്ഷയുടെ സാമ്പിൾ പേപ്പറുകൾ cbseacademic.nic.in എന്ന വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂലൈയിൽ സിബിഎസ്ഇ പ്രഖ്യാപിച്ച 30% സിലബസ് റിഡക്ഷൻ അനുസരിച്ച് ക്രമീകരിച്ച വിവിധ വിഷയങ്ങളുടെ ചോദ്യ പേപ്പറുകളാണ് സൈറ്റിൽ ഉള്ളത്. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിലാണ് സിബിഎസ്ഇ 9 മുതൽ 12 വരെ ക്ലാസുകളുടെ സിലബസ് 30% കുറച്ചത്. ക്ലാസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ സിലബസ് 50% വരെ കുറയ്ക്കുന്നതും സിബിഎസ്ഇയുടെ പരിഗണനയിൽ ഉണ്ട്. ഈ മാസം 15 മുതൽ രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളെ രക്ഷിതാക്കൾ സ്കൂളുകളിൽ അയക്കില്ലെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് സിലബസ് 50 ശതമാനം കുറയ്ക്കുന്നതിനെ കുറിച്ചും സിബിഎസ്ഇ ആലോചിക്കുന്നത്.

\"\"

Follow us on

Related News