വിദ്യാസമുന്നതി പഠനസഹായപദ്ധതി: അപേക്ഷാ തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി (2020-21) യിൽ അപേക്ഷിക്കുന്നതിനുളള തിയതി നീട്ടി. നവംബർ 10 വരെയാണ് നീട്ടിയത്. മെഡിക്കൽ/എൻജിനിയറിങ് എൻട്രൻസ് (ബിരുദം, ബിരുദാനന്തര ബിരുദം), സിവിൽ സർവ്വീസസ്, ബാങ്ക്/ പി.എസ്.സി/ യു.പി.എസ്.സി എന്നിവയ്ക്കുള്ള പരിശീലനത്തിനാണ് ധനസഹായം. വിശദവിവരങ്ങൾക്കും, ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.kswcfc.org സന്ദർശിക്കുക.

Share this post

scroll to top