കോളജ് പ്രവേശനം ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്ന് യുജിസി: നവംബർ ഒന്നുമുതൽ ക്ലാസുകൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ ഒക്ടോബർ 31 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് യുജിസി നിർദേശം. പ്രവേശനം പൂർത്തിയായാൽ എല്ലാസർവകലാശാലകളും നവംബർ 1 മുതൽ ക്ലാസുകൾ ആരംഭിക്കണമെന്നും യുജിസി നിർദ്ദേശിച്ചു. പ്രവേശന നടപടിയിൽ കാലതാമസമുണ്ടെങ്കിൽ നവംബർ 18 മുതൽ കോളജുകൾക്ക് ക്ലാസുകൾ ആരംഭിക്കാമെന്ന്
യു‌ജി‌സി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അക്കാദമിക നഷ്ടം നികത്താൻ സർവകലാശാലകൾ ഈ സെമസ്റ്ററിൽ ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്തണം.

Share this post

scroll to top