പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

ഫൈന്‍ ആര്‍ട്‌സ് കോളജ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

Oct 7, 2020 at 2:40 pm

Follow us on

\"\"

തിരുവനന്തപുരം: തൃശ്ശൂർ ഫൈൻ ആർട്സ് കോളജുകൾ, മാവേലിക്കര രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽ നാല് വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് കോളജുകളിലും ആദ്യവർഷം കോമൺ കോഴ്സും തുടർന്ന് മൂന്നുവർഷം സ്പെഷ്യലൈസേഷനുമായിരിക്കും. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട് എന്നീ സ്പെഷ്യലൈസേഷനുകൾ മൂന്നിടത്തുമുണ്ട്. തൃശ്ശൂരിൽ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് സ്പെഷ്യലൈസേഷനുമുണ്ട്. പ്ലസ്ടു/തുല്യ പരീക്ഷ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2020 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എഴുത്ത്/പ്രായോഗിക പരീക്ഷകൾ ഉൾപ്പെടുന്ന മൂന്നരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒക്ടോബർ 22-നാണ് പരീക്ഷ. Admissions.dtekerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി നൽകാം. അപേക്ഷകൾ ഒക്ടോബർ 7 വരെ സ്വീകരിക്കും.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...