സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളും കോളജുകളും ഉടൻ തുറക്കില്ല. ഈമാസം 15 മുതൽ സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രത്തിന്റെ മാർഗനിർദേശം വന്നെങ്കിലും ഇക്കാര്യം ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ തീരുമാനം. കേരളത്തിൽ രോഗവ്യാപനം ഏറിവരുന്ന സഹച്ചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം അഞ്ചാംഘട്ട അണ്‍ലോക് മാര്‍ഗരേഖ പുറത്തിറക്കിയെങ്കിലും സ്കൂൾ അടക്കമുള്ള കാര്യങ്ങളിൽ ഇളവ് നല്‍കാനാവില്ല. കോവിഡ് രോഗനിയന്ത്രണത്തിന് കര്‍ശന നിലപാട് എടുക്കണമെന്നാണ് സര്‍വകക്ഷിതീരുമാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this post

scroll to top