പ്രധാന വാർത്തകൾ
മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾകെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനംമലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യംപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശംഎസ്എസ്എൽസി പരീക്ഷ: ഈ വർഷം ഏറ്റവും അധികം പേർ ഇംഗ്ലീഷ് മീഡിയത്തിൽഹയർ സെക്കന്ററി മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കും: പരീക്ഷാഫലം മെയ് രണ്ടാംവാരംഹയർസെക്കൻഡറി പരീക്ഷ:ചോദ്യപേപ്പറുകൾ കർശന സുരക്ഷാ സംവിധാനത്തിൽലോട്ടറി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ സ്‌കോളർഷിപ്പ്പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് 3ന്: ആകെ 23,471 ബൂത്തുകൾ

വിദ്യാർത്ഥികൾ സ്കൂളിലേക്കുള്ള വഴിയിലും ക്ലാസിലും സാമൂഹ്യ അകലം ഉറപ്പാക്കണം: മാർഗ്ഗനിർദേശം പുറത്തിറങ്ങി

Oct 5, 2020 at 7:46 pm

Follow us on

\"\"

ന്യൂഡൽഹി: അൺലോക്ക് അഞ്ചാംഘട്ടത്തിന്റെ ഭാഗമായി ഈ മാസം 15 മുതൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ തുറന്നാൽ 3 ആഴ്ചത്തേക്ക് വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുത്. ഒക്ടോബർ 15 ന് ശേഷം സ്കൂൾ തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്കൂളുകൾ തുറക്കണമെന്ന് നിർബന്ധമില്ല. ഈ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ തുടരാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും ശുചിത്വം ഉറപ്പാക്കാൻ കർമസേനകൾ രൂപീകരീക്കണം. സ്കൂൾ മുഴുവൻ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസിൽ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണം.വിദ്യാർത്ഥികളും അധ്യാപകരും മാസ്ക് ധരിക്കണം. സാഹചര്യം അനുസരിച്ച് അക്കാദമിക് കലണ്ടറിൽ മാറ്റങ്ങൾ വരുത്താമെന്നും നിർദേശമുണ്ട്.

\"\"

Follow us on

Related News