തിരുവനന്തപുരം: ശ്രീകാര്യം എൻജിനിയറിങ് കോളജിൽ എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഒക്‌ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. റാങ്ക് ലിസ്റ്റ് 22ന് പ്രസിദ്ധീകരിക്കും. അഡ്മിഷൻ 28നും വെയിറ്റിംഗ് ലിസ്റ്റിലേക്കുള്ള അഡ്മിഷൻ 31നും നടക്കും. ക്ലാസുകൾ ഒന്നിന് ആരംഭിക്കും. വിശദവിവരങ്ങൾക്കും പ്രോസ്‌പെക്ടസിനും: www.dtekerala.gov.in www.admissions.dtekerala.gov.in, www.cet.ac.in.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...