തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് സർക്കാർ.
ഈ മാസം 15 ന് ശേഷം സംസ്ഥാനങ്ങൾക്ക് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ, കേരളത്തിൽ കോവിഡിന്റെ സൂപ്പർ സ്‌പ്രെഡ് ഏതുനിമിഷവും സംഭവിക്കാമെന്ന വിലയിരുത്തലിലാണ് സ്കൂളുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. സാമൂഹിക അകലം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...