എംജി സർവകലാശാല പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം: 2019 സെപ്റ്റംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി(2014 സ്‌കീം, 2018 അഡ്മിഷൻ റഗുലർ, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്‌ടോബർ ആറു മുതൽ എട്ടുവരെ പാല അൽഫോൺസ കോളജിൽ നടക്കും. വിശദവിവരത്തിന് കോളജ് ഓഫീസുമായി ബന്ധപ്പെടുക.
പരീക്ഷ ഫലം
മഹാത്മാഗാന്ധി സർവകലാശാല മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ് സി. മോഡൽ 1,2,3 (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ 15 വരെ സർവകലാശാല വെബ്‌സൈറ്റിലെ ‘സ്റ്റുഡന്റ് പോർട്ടൽ’ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

Share this post

scroll to top