editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
CUET വർഷത്തിൽ രണ്ടു തവണയാക്കാൻ തീരുമാനം: CUET യുജിക്ക് രജിസ്റ്റർ ചെയ്തത് 11.5 ലക്ഷം പേർയുജിസി-നെറ്റിന് മെയ് 30വരെ അപേക്ഷിക്കാം; വിഷയങ്ങളിൽ ഇനി ഹിന്ദു സ്റ്റഡീസുംസ്കൂൾ തുറക്കാൻ ഇനി 7 ദിവസം മാത്രം: ക്രമീകരണ ങ്ങൾ വേഗത്തിലാക്കാൻ നിർദേശംഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനംകെ- ഡിസ്ക് നോളജ് ഇക്കോണമി മിഷൻ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം 46 ലക്ഷത്തിനടുത്തേക്ക്മികച്ച ശമ്പളത്തിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്പോണ്ടിച്ചേരി സര്‍വകലാശാലയിൽ പിജി, ഡിപ്ലോമ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: പ്രവേശനം സിയുഇടി വഴിതിരുവനന്തപുരം ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം: ഇന്റർവ്യൂ മെയ്‌ 25ന്മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്ലാബ് അസിസ്റ്റൻറ് നിയമനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഐ.ഐ.എസ്.ടിയിൽ വിവിധ പ്രോഗ്രാമുകൾ: പ്രവേശനം ഒക്ടോബർ 7 വരെ

Published on : September 28 - 2020 | 11:13 am

തിരുവനന്തപുരം: കേന്ദ്ര ബഹിരാകാശ വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം വലിയമലയിൽ കൽപിത സർവകലാശാലയായി പ്രവർത്തിക്കുന്ന ഐഐഎസ്‌ടിയിലെ അണ്ടർഗ്രാജ്വേറ്റ് പ്രവേശനത്തിന് അപേക്ഷിക്കാം. ഒക്ടോബർ 7ന് ഉച്ചകഴിഞ്ഞ് 3 വരെ www.iist.ac.in & http://admission.iist.ac.in രജിസ്റ്റർ ചെയ്യാം. ബിടെക് എയ്റോസ്‌പേസ് എൻജിനീയറിങ്, ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഡ്യൂവെൽ ഡിഗ്രി (എംഎസ് അസ്ട്രോണമി & അസ്ട്രോഫിസിക്സ് / സോളിഡ് സ്റ്റേറ്റ് ഫിസിക്സ് അഥവാ എംടെക് എർത്ത് സിസ്റ്റം സയൻസ് / ഒപ്റ്റിക്കൽ എൻജിനീയറിങ്) എന്നിവയാണ് വിഷയങ്ങൾ.

പ്ലസ്ടു ജയിച്ച് ഈ വർഷത്തെ ജെഇഇ അഡ്വാൻസ്‌ഡിൽ 20 % എങ്കിലും മൊത്തം മാർക്ക് നേടണം. മാത്‌സ്, ഫിസിക്സ്, കെമിസ്എന്നിവയ്ക്കു 5 % വീതവും നേടണം. പിന്നാക്ക / സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് യഥാക്രമം 18 %, 4.5 % ,പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 10 %, 2.5 % വീതം മതി. പട്ടികഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചു വർഷം ഇളവ് അനുവദിക്കും. 600 രൂപയാണ് രജിസ്ട്രേഷൻ ഫീ. എല്ലാ വിഭാഗങ്ങളിലുംപെട്ട പെൺകുട്ടികളും പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും 300 രൂപയടച്ചാൽ മതി. ഐഐഎസ്ടി റാങ്ക്‌ലിസ്റ്റ് ഒക്ടോബർ 8നു വരും. 9 വരെ ബ്രാഞ്ച് പ്രിഫറൻസ് സമർപ്പിക്കാം. 10 മുതൽ സീറ്റ് അലോട്മെന്റ് / അക്സപ്റ്റൻസ് ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 256 8477.

0 Comments

Related News