സംശയങ്ങൾ തീർക്കാൻ വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അൺലോക്ക് മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ 10, 12 ക്ലാസ്സിലെ കുട്ടികൾക്ക് സംശയനിവാരണത്തിനായി സ്കൂളുകളിലെത്താൻ അനുമതി നൽകുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ അടുത്ത ആഴ്ച യോഗം ചേരും. ഒക്ടോബർ ഒന്ന് മുതൽ പ്രവേശനം അനുവദിക്കാമെന്ന നിർദേശമുണ്ടെങ്കിലും കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ തിരക്കുപിടിച്ച് സ്കൂൾ തുറക്കേണ്ടെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. പ്രവേശനം അനുവദിക്കാൻ കഴിയുന്ന സ്കൂളുകളുടെ പട്ടിക തയ്യാറാക്കാൻ കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.
9 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂളിലെത്താൻ അനുമതി നൽകാമെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ പറഞ്ഞിരുന്നു.
സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ള സ്മാർട്ട്‌ ക്ലാസ്സ്‌ ഉപകരണങ്ങൾ ഓൺലൈൻ ക്ലാസ്സുകളുടെ തുടർപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് അധ്യാപകർ സ്കൂളിലെത്തണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Share this post

scroll to top