ആലപ്പുഴ : പ്ലസ്ടു ഒഴികെ ഉള്ള വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പഠിക്കുന്ന, ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 2020 -21 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെറിറ്റോറിയസ് സ്കോളർഷിപ്പ് നൽകുന്നു.ഇതിനായി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പാളിൻറെ സാക്ഷ്യപത്രം, ജാതി -വരുമാന സർട്ടിഫിക്കറ്റ് , ഗ്രാമപഞ്ചായത്തിൽ നിന്നും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും 2020 21 സാമ്പത്തികവർഷം പ്രസ്തുത ധനസഹായം കൈപറ്റിയിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എസ്എസ്എൽസി സർട്ടിഫിക്കറ്റിൻറെ പകർപ്പ്, എന്നിവ സഹിതം നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫോൺ നമ്പർ രേഖപ്പെടുത്തണം ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ അനക്സ് , തത്തംപള്ളി പി ഒ , ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ ഫോൺ 0 4 7 7 2252548. അപേക്ഷയുടെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. അവസാന തീയതി ഒക്ടോബർ 10.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...