ഇന്റർ ഡിസിപ്ലിനറി ട്രാൻസ്‌ലേഷൻ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ സർക്കാർ എൻജിനിയറിങ് കോളജ് ബർട്ടൻഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറി ട്രാൻസ്‌ലേഷൻ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in/www.gecbh.ac.in,  ഫോൺ: 7736136161/ 9995527866. അവസാന തീയതി ഒക്‌ടോബർ 15.

Share this post

scroll to top