പ്രധാന വാർത്തകൾ
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സ്: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 6ന്സ്കൂൾ വിനോദയാത്രകൾ: നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രിറെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരം

5 ഐഐഐടികൾ പൊതു-സ്വകാര്യ മേഖലയിലേക്ക്: നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി

Sep 23, 2020 at 12:00 pm

Follow us on

\"\"

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)കളെ പൊതു-സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. 2020 മാർച്ച്‌ 20 ന് ലോക്സഭയിൽ പാസാക്കിയ നിയമ ഭേദഗതി ബില്ലാണ് രാജ്യസഭയിലും പാസാക്കിയത്. ഇതോടെ
സൂറത്ത്, ഭോപാൽ, ഭഗൽപുർ, അഗർത്തല, റായ്പുർ എന്നിവിടങ്ങളിലുള്ള 5 ഐഐഐടികൾ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലേക്ക് വരും. രാജ്യത്ത് 25 ഐഐഐടികളിൽ 5 എണ്ണം കേന്ദ്രസർക്കാരിനു കീഴിൽ നേരിട്ടും 15 എണ്ണം പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലുമാണ് പ്രവർത്തിക്കുന്നത്. നിലവിൽ 5 ഐഐഐടികളെ പൊതു സ്വകാര്യ മേഖലയിലേക്ക് കൊണ്ടുവരുന്നതോടെ കൂടി ഐഐഐടി (പിപിപി) ആക്റ്റ്-2017 പ്രകാരം നിലവിലുള്ള 15 ഐഐഐടികൾക്കൊപ്പം അവയ്‌ക്ക്‌ ദേശീയ പ്രാധാന്യം ലഭിക്കും.
ഡിപ്ലോമ, ഡിഗ്രി, പിഎച്ച്ഡി എന്നിവ നിയമപരമായി നൽകാനുള്ള അധികാരവും കൈവരും.

\"\"

Follow us on

Related News